പേജുകള്‍‌

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

വേട്ടമൃഗം

എല്ലാത്തിനും സാക്ഷി ഈ കട്ടിലാണ്‌. ഒരിക്കല്‍ ഈ കട്ടിലില്‍വച്ചാണ്‌ ഒരു പുരുഷന്‍ തന്നെ ആദ്യമായി കീഴ്‌പെടുത്തുന്നത്‌. അഗ്നിസാക്ഷിയായി തനിക്ക്‌ താലി ചാര്‍ത്തിയ രാജേന്ദ്രന്‍ തന്നെയായിരുന്നു ആ പുരുക്ഷന്‍. അന്ന്‌ ഈ കട്ടിലില്‍ രാജേന്ദ്രന്‍ നടത്തിയത്‌ എല്ലാ അര്‍ത്ഥത്തിലും ഒരു വേട്ടയാടല്‍ തന്നെയായിരുന്നു. വേട്ടമൃഗംതാനും. എല്ലാത്തിനുമൊടുവില്‍ ഛിന്നഭിന്നമായി ഈ കട്ടിലില്‍ തളര്‍ന്നുകിടക്കുബോള്‍ വെള്ളയില്‍ നീല പുള്ളിയുള്ള ബെഡ്‌ ഷീറ്റില്‍ പടര്‍ന്നിരുന്നത്‌ കണ്ണൂനീര്‍ മാത്രമായിരുന്നില്ല. എനിക്കായി രാജേന്ദ്രന്‍ എന്തെങ്കിലും കരുതിയിരുന്നോയെന്നറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും രാജന്ദ്രനായി ഞാന്‍ എല്ലാം കരുതിവച്ചിരുന്നു എന്നതിന്റെ അടയാളമായി കുറച്ച്‌ നാള്‍ മുമ്പ്‌ വരെ തന്റെ തടിഅലമാരയില്‍ വിരിപ്പാവിനടിയില്‍ ആ ബെഡ്‌ ഷീറ്റുണ്ടായിരുന്നു.
ഇന്നലെ രാത്രി നടന്നതും മറ്റൊരു വേട്ടയാടലായിരുന്നു. അന്നത്തേതുപോലെ വേട്ടമൃഗം താനും. ഇക്കുറിയും ബഡ്‌ ഷീറ്റില്‍ നടവ്‌ പടര്‍ന്നിരിക്കുന്നു. കണ്ണീരിന്റെ നനവാണത്‌. രജനി കട്ടിലില്‍ എഴുന്നേറ്റിരുന്നു. വേട്ടയാടാനുള്ള രാജേന്ദ്രന്റെ താല്‍പര്യം കുറഞ്ഞതിനുശേഷം താന്‍ വന്നു കിടന്നു ഉറക്കംപിടിച്ചതിനുശേഷമായിരിക്കും മിക്കവാറും രാജേന്ദ്രന്റെ കിടപ്പ്‌. കഴിഞ്ഞരാത്രിയില്‍ താന്‍ വന്ന്‌ കിടക്കുമ്പോള്‍ മുറ്റത്തൂടെ സിഗരറ്റും വലിച്ച്‌ നടക്കുന്നത്‌ കണ്ടതാണ്‌ രാജേന്ദ്രനെ. പിന്നെകാണുന്നത്‌ പാതിരാത്രിക്കെപ്പോഴോ ബഹളങ്ങള്‍ക്കിടയില്‍ ഒരു കൈലിമാത്രമുടുത്ത്‌ താഴെചാലിലെ സുഭദ്രയുടെ വീടിന്റെ പിന്നിലെ കൂഴപ്ലാവില്‍ കെട്ടിയിട്ടിരിക്കുന്ന നിലയിലും. ബഹളംകേട്ട്‌ എപ്പോഴോ ഉണര്‍ന്ന്‌ സുഭദ്രയുടെ വീടിന്റെ പിന്നാമ്പുറത്തേക്കെത്തുമ്പോള്‍ തലഉയര്‍ത്തി ഒന്നു നോക്കാന്‍ പോലും കഴിയാതെ പരീഷണനായിരുന്നു രാജേന്ദ്രന്‍. പക്ഷെ വേട്ടമൃഗം അപ്പോഴും താനായിരുന്നു. ഇവളെകൊണ്ടു കൊള്ളാഞ്ഞിട്ടായിരിക്കും കേട്ടോ, ഇവള്‌ ചിലപ്പോള്‍അവനെകൊണ്ട്‌ തൊടീക്കത്തില്ലായിരിക്കുമെന്നേ.രാത്രി ഇനി ഇവള്‍ക്കോരുകൂട്ടുവേണ്ടേ അളിയാ..അമ്പുകള്‍ പാഞ്ഞുവരുന്നത്‌ പാതിവെന്തുനിന്നു എറ്റു...വേട്ടമൃഗത്തോടുള്ള കാരുണ്യംകൊണ്ട്‌ ആരോ രാജേന്ദ്രനെ കെട്ടഴിച്ച്‌ വിടുന്നതുവരെ
നേരം പുലര്‍ന്ന്‌ വരുന്നു. ഉമ്മറത്തെ ചാരുകസേരയില്‍ രാജേന്ദ്രന്‍ ഇരുപ്പുണ്ട്‌. തലകുമ്പിട്ടുതന്നെ. രജനിയുടെ കൈവിരലുകള്‍ അയാളുടെ മുടിയിഴകള്‍ക്കിടയിലുടെ സഞ്ചരിച്ചപ്പോള്‍ അയാളുടെ തലകൂടുതല്‍ താണു. ഇന്നലെ രാത്രി സുഭദ്രയുടെ ഭര്‍ത്താവ്‌ വീട്ടിലില്ലായിരുന്നു.നാളെ മറ്റുപലരുടെയും ഭര്‍ത്താക്കന്‍മാര്‍ വീടുകളില്‍ ഇല്ലാതെ വന്നേക്കാം. പക്ഷെ നിങ്ങള്‍ നമ്മുടെ മുറിയില്‍ തന്നെ കാണണം. ശബ്ധം കനക്കാന്‍ വേണ്ടിയാവണം രജനി ഒന്നു നിര്‍ത്തി. അല്ലെങ്കില്‍ നിങ്ങളിവിടെയില്ലാത്തപ്പോള്‍ നാട്ടിലെ കൊച്ച്‌ ആമ്പിള്ളേരുവരെ വരെ ഈ വീട്ടില്‍ കയറിയിറങ്ങി നടക്കും. എന്നെക്കൊണ്ട്‌ നിങ്ങള്‍ അങ്ങനെയൊരവസ്ഥ സൃഷ്ടിക്കരുത്‌. രജനിയിത്‌ പറയുമ്പോള്‍ ആദ്യമായി രാജേന്ദ്രന്‍ ഒരു വേട്ടമൃഗമായി മാറുകയായിരുന്നു.


യെല്‍ദോ ജേക്കബ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ